രാജകുമാരി ദൈവമാതാ പള്ളിയിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ; പന്തൽ കാൽനാട്ടുകർമ്മം നടത്തി

രാജകുമാരി ദൈവമാതാ പള്ളിയിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ; പന്തൽ കാൽനാട്ടുകർമ്മം നടത്തി

രാജകുമാരി: ദൈവമാതാ പള്ളിയിൽ ഏപ്രിൽ 15 മുതൽ 19 വരെ നടക്കുന്ന ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന്റെ പന്തൽ കാല്നാട്ടുകർമ്മം നടത്തി. രാജാക്കാട് ക്രിസ്തുരാജ് ഫൊറോന വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ ചടങ്ങ് നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

പ്രതിദിനം വൈകുന്നേരം 4 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്. അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും.

വികാരി ജനറാള്മാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. കൺവെൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നതായും ജനറൽ കൺവീനർ മോൺ. ജോസ് നരിതൂക്കിൽ അറിയിച്ചു.

കാല്നാട്ടുകർമ്മത്തിൽ കൺവീനർ ഫാ. വിൻസന്റ് വാളിപ്ലാക്കൽ, രാജാക്കാട് പള്ളി അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, രാജകുമാരി പള്ളി അസിസ്റ്റന്റ് വികാരിമാരായ ഫാ. അലക്സ് ചേന്നംകുളം, ഫാ. ടോണി കുഴുപ്പിൽ എന്നിവർ പങ്കെടുത്തു.