ഓഡിയോ വിവാദം തള്ളി എം.എം. മണി; “ഡാം തുറന്ന് പ്രളയം സൃഷ്ടിച്ചതെന്നത് അസംബന്ധം”
ഇടുക്കി: പ്രളയത്തിന് കാരണം ഡാമുകള്‍ മനപ്പൂര്‍വം തുറന്നതാണെന്ന ഓഡിയോ വിവാദം തള്ളി M. M. മണി. “തലയ്ക്ക് ബോധമുള്ള ആരും അങ്ങനെ പറയില്ല; പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിവരക്കേടാണ്,” അദ്ദേഹം പ്രതികരിച്ചു.
വെള്ളപ്പൊക്കത്തിന്റെ യാഥാര്‍ഥ്യം നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മന്ത്രി K. കൃഷ്ണൻകുട്ടി ഇതിനകം മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവികുളം മണ്ഡലത്തിലെ ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കര്‍ സെര്‍വ് ഇന്ത്യ എല്‍.പി സ്‌കൂളിലെ 189-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മണി. സംസ്ഥാനത്ത് നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തിലെത്തുമെന്നും ഇടുക്കിയിലെ അഞ്ചു മണ്ഡലങ്ങളിലും എല്‍.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.





