അടിമാലിയിൽ വിഷു വിപണന മേളയ്ക്ക് തുടക്കമായി
വിഷുവിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല വിഷു വിപണനമേളയ്ക്ക് അടിമാലിയിൽ തുടക്കമായി. കുടുംബശ്രീ സി.ഡി.എസ്, ആർ.കെ.ഐ ഇ.ഡി.പി ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെ അടിമാലി പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്.
അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹൈനത്ത് ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, ബ്ലോക്ക് മെമ്പർ ഉഷ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ എ., ജില്ലാ പ്രോഗ്രാം മാനേജർമാരായ അശ്വനി സുബ്രമണ്യൻ, അരുണ്‍ എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിൽ നിന്ന് ഹാപ്പി കെ. വർഗീസ് (കോൺഗ്രസ്), അന്ത്രു എം. എ (മുസ്ലീം ലീഗ്), ബേക്കർ ജോസഫ് (സി.എം.പി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും കർഷകർ നേരിട്ട് എത്തിക്കുന്ന വിഷരഹിതമായ നാടൻ പച്ചക്കറികളും മേളയിലെ പ്രധാന ആകർഷണങ്ങളാണ്. വിഷുക്കണി ഒരുക്കാൻ ആവശ്യമായ സാധനങ്ങളും ഗാർഹിക ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ലഭ്യമാണ്.





