അണ്ടർ-13 ജില്ലാ ചെസ്സ് സെലക്ഷൻ: ജോഹാനും സിയയും ചാമ്പ്യന്മാർ

അണ്ടർ-13 ജില്ലാ ചെസ്സ് സെലക്ഷൻ: ജോഹാനും സിയയും ചാമ്പ്യന്മാർ

കേരളാ സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ അണ്ടർ-13 ചെസ്സ് സെലക്ഷൻ ടൂർണമെന്റിൽ ഓപ്പൺ വിഭാഗത്തിൽ കട്ടപ്പന ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ ജോഹാൻ സി. ജിൻസൺ ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ രാജമുടി ഡീപോൾ പബ്ലിക് സ്‌കൂളിലെ സിയാ സിജു വിജയിയായി.

Slide 1
Slide 2
Slide 3
Slide 4

ഓപ്പൺ വിഭാഗത്തിൽ അണക്കര മോണ്ട്‌ഫോർട്ട് സ്‌കൂളിലെ ജോഹാൻ ജെയ്സൺ രണ്ടാം സ്ഥാനവും പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ നന്ദൻ എച്ച്. നായർ മൂന്നാം സ്ഥാനവും തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ പ്രണവ് പി. നായർ നാലാം സ്ഥാനവും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളയാംകുടി നിർമൽ ജ്യോതി പബ്ലിക് സ്‌കൂളിലെ അഥീന സാബിൻ രണ്ടാം സ്ഥാനവും ആനവിലാസം സെന്റ് ജോർജ് യു.പി സ്‌കൂളിലെ മിത്ര ജോബി മൂന്നാം സ്ഥാനവും തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ കെ.വി. വാണി ദേവി നാലാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾ സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചെസ്സ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജനും പ്രസിഡന്റ് ജോബിയും മത്സരങ്ങൾക്ക് നേതൃത്വം നൽകി.