ഏലപ്പാറയിൽ തെരുവുനായ ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ

ഏലപ്പാറയിൽ തെരുവുനായ ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ

ഏലപ്പാറ ടൗണിലും സമീപപ്രദേശങ്ങളിലുമായി തെരുവുനായ ശല്യം ഗുരുതരമായി തുടരുന്നു. ടൗണും ഇടവഴികളും കൈയടക്കിയ നായ്ക്കൂട്ടങ്ങൾ നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്കുമെതിരെ നായകളുടെ ആക്രമണം പതിവാകുന്നതായി നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ മാലിന്യം വലിച്ചെറിയുന്നതാണ് നായകൾ കൂട്ടമായി എത്താനുള്ള പ്രധാന കാരണം. ഭക്ഷണത്തിനായി നായകൾ തമ്മിൽ കടിപിടി കൂടുകയും ആക്രമണ സ്വഭാവം കാട്ടുകയും ചെയ്യുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.

ഇതുകൂടാതെ, റോഡിലൂടെ പോകുന്ന ഇരുചക്ര-മുചക്ര വാഹനങ്ങൾക്ക് മുന്നിലൂടെ നായകൾ ചാടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി ആശങ്കയുണ്ട്.

തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.