സൺഡേ സ്കൂൾ സമ്മർ വൈബ്സ് ആരംഭിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി രൂപതകളിലെ സൺഡേ സ്കൂളുകളെ കേന്ദ്രീകരിച്ച് മദ്യത്തിനും മയക്കുമരുന്നിനും അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനും മറ്റ് സാമൂഹ്യ തിന്മകൾക്കും എതിരായി അവബോധം സൃഷ്ടിക്കുന്നതിനായി സൺഡേ സ്കൂൾ സമ്മർ വൈബ്സ് പരിപാടിക്ക് തുടക്കമായി.
വെള്ളയാംകുടി സെന്റ് ജെറോംസ് പള്ളിയിൽ നടന്ന ചടങ്ങിൽ ഇടുക്കി രൂപത വികാരി ജനറാൾ ഫാ. ഏബ്രഹാം പൊറയാത്ത് ഉദ്ഘാടനം നിർവഹിച്ചു. കരിയർ ഗൈഡൻസ്, മോട്ടിവേഷണൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്.
വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ പ്രദർശനവും പരിശീലനവും വീഡിയോ അവതരണങ്ങളും ഉൾപ്പെടുന്ന സമഗ്രമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ജനറൽ കൺവീനർ ജോസ് ആന്റണി, കൺവീനർമാരായ ടിജോമോൻ ജേക്കബ്, ജിനു തോമസ്, ഫാ. ജോയിസ് മൈലാടിയിൽ, നാൻസി ഡിക്രൂസ്, കിഷോർ ബേബി, ക്രിസ്റ്റി ജോസ്, മോനിഷ എം. മോഹനൻ, എം. മെർലിൻ, ബിബിൻ പയസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.





