ഗുരുപദം കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു
ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ ചുരുളി ശാഖയുടെ ഗുരുപദം കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പ്രസിഡന്റ് പി. രാജൻ സംഘടനാ സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
ശാഖാ പ്രസിഡന്റ് കലേഷ് രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. ഷണ്മുഖദാസ്, യൂണിയൻ കമ്മിറ്റി അംഗം കെ.എൻ. പ്രസാദ്, ഗിരീഷ്, സുധ ദിവാകരൻ, പുഷ്പ മോഹനൻ, സിന്ധു ബൈജു എന്നിവർ പ്രസംഗിച്ചു.





