നത്തുകല്ല് അയ്യമലപ്പടിയിൽ വാഹനാപകടം ; കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു

നത്തുകല്ല് അയ്യമലപ്പടിയിൽ വാഹനാപകടം ; കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു

ഇരട്ടയാർ : നത്തുകല്ല് അയ്യമലപ്പടിയിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു.ചിന്നാറിൽ നിന്നും കട്ടപ്പനക്ക് വരുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഇന്നോവ കാറിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു റോഡിൽ നിന്നും വന്ന കാറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.ഇടിയുടെ  ആഘാതത്തിൽ കാറിൻ്റെ മുൻവശത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ആളുകൾക്ക് സാരമായ പരിക്കുകൾ ഇല്ല.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.