കെസിവൈഎം ഇടുക്കി രൂപത : പ്രഥമ എപ്പാർക്കിയൽ അസംബ്ലി സമാപിച്ചു
ഇടുക്കി: കെസിവൈഎം ഇടുക്കി രൂപത സംഘടിപ്പിച്ച പ്രഥമ എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത് സമാപിച്ചു. രൂപതയിലെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിന് യുവജന പ്രതിനിധികൾ പങ്കെടുത്ത അസംബ്ലി, ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയാണ് അവസാനിച്ചത്.
വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്ക് രൂപം നൽകി.
സമാപന സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഷിബിൻ ഷാജി മുഖ്യപ്രഭാഷണം നിർവഹിച്ചു.
രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേറ്റ്, രൂപത പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, ആനിമേറ്റർ ലിന്റ, വൈസ് പ്രസിഡന്റ് അമിത ട്രീസ സാജൻ, ഡാമിൽ കെ. ഷിബു, സെക്രട്ടറിമാരായ ഡെല്ലാ മാത്യു, ഐബിൻ വി. ഐസക്, ട്രഷറർ ജിതിൻ ജോൺസൺ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അസംബ്ലിയുടെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
യുവജനങ്ങളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുകയും സമൂഹസേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങളോടെയാണ് അസംബ്ലി സമാപിച്ചത്.





