ചേറ്റുകുഴി നവജീവൻ വോളി : മെയ് 10 മുതൽ

ചേറ്റുകുഴി നവജീവൻ വോളി : മെയ് 10 മുതൽ

ചേറ്റുകുഴി നവജീവൻ പബ്ലിക് ലൈബ്രറിയുടെയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആറാമത് അന്തർസംസ്ഥാന വോളിബോൾ ടൂർണ്ണമെന്റും പ്രാദേശിക, വനിതാ വിഭാഗങ്ങളിലെ വോളിബോൾ മത്സരങ്ങളും മെയ് 10 മുതൽ 17 വരെ നടക്കും. നവജീവൻ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന അന്തർസംസ്ഥാന മത്സരങ്ങൾക്കൊപ്പം പ്രാദേശികവും വനിതാ വിഭാഗങ്ങളിലും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

മത്സരത്തിലെ ഒന്നാം സ്ഥാനക്കാരായ ടീമിന് ഹോർട്ടി റിസർച്ച് സെന്റർ, ചേറ്റുകുഴി സ്പോൺസർ ചെയ്യുന്ന 75,001 രൂപയും ഫാദർ മാത്യു വടക്കേമുറി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാരായ ടീമിന് കുമ്പളംന്താനം ഏജൻസിസ്, ചേറ്റുകുഴി സ്പോൺസർ ചെയ്യുന്ന 50,001 രൂപയും ശ്രീ കെ.എ. പ്രഭാകരൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും തച്ചേടത്ത് ശ്രീ ദേവസ്യാച്ചൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നൽകും.

Slide 1
Slide 2
Slide 3
Slide 4