വണ്ടിപ്പെരിയാറ്റിൽ അന്തർസംസ്ഥാന വോളിബോൾ ടൂർണമെന്റ്
വോളിബോൾ താരവും സി.പി.എം നേതാവുമായിരുന്ന ടി. അയ്യപ്പദാസിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാറ്റിൽ അന്തർസംസ്ഥാന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മേയ് 17 മുതൽ 24 വരെ വണ്ടിപ്പെരിയാർ വാഴൂർ സോമൻ മിനി സ്റ്റേഡിയത്തിലെ വോളിബോൾ കോർട്ടിലാണ് മത്സരം നടക്കുന്നത്.
കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിക്കുകയും യുവ താരങ്ങൾക്ക് മികച്ച മത്സരവേദി ഒരുക്കുകയും ചെയ്യുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.
ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി വാഴൂർ സോമൻ മെമ്മോറിയൽ ട്രോഫിയോടൊപ്പം 75,000 രൂപയും, മൂന്നാം സമ്മാനമായി എം.എം. അബ്ദുൽ ഖാദർ കുട്ടി മെമ്മോറിയൽ ട്രോഫിയോടൊപ്പം 25,000 രൂപയും നൽകും


