ഇടുക്കിയിൽ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ സ്വദേശിനിയായ വിശാലാക്ഷി (75)യാണ് മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


