മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറിന് തീ പിടിച്ചു

മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറിന് തീ പിടിച്ചു

മൂന്നാർ: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തീപിടിച്ച് കത്തി നശിച്ചു. കഴിഞ്ഞ രാത്രി 8 മണിയോടെയാണ് സംഭവം. മൂന്നാർ ലാകാട് എസ്റ്റേറ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

തമിഴ്നാട് തിരുനൽവേലി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.

മൂന്നാർ അഗ്നിരക്ഷ സേനയും ദേവികുളം പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു.