നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്തു നൽകി പോലീസ്
വണ്ടിപ്പെരിയാർ: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെടുത്തു നൽകി വണ്ടിപ്പെരിയാർ പൊലീസ്. പെരിയാർ സ്വദേശികളായ രാജു, കെ.എം. എബ്രഹാം എന്നിവരുടെ ഫോണുകളാണ് കണ്ടെത്തിയത്.
ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് ഇൻസ്‌പെക്ടർ അമൃത് സിങ് നായകത്തിന്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർ അനുപ്രസാദ് നടത്തിയ അന്വേഷണത്തിലാണ് ഫോണുകൾ കണ്ടെത്തിയത്.
കെ.എം. എബ്രഹാമിന്റെ മൊബൈൽ ഫോൺ തമിഴ്നാട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. രാജുവിന്റെ ഫോൺ കട്ടപ്പനയിൽ നിന്നുമാണ് വീണ്ടെടുത്തത്.ഇൻസ്‌പെക്ടർ അമൃത് സിങ് നായകം സ്റ്റേഷനിൽ വച്ച് ഫോണുകൾ ഉടമസ്ഥർക്ക് കൈമാറി.


