കട്ടപ്പനയിൽ മലയാളി ചിരി ക്ലബ്ബിന്റെ രണ്ടാംഘട്ട സംഭാര വിതരണം

കട്ടപ്പനയിൽ മലയാളി ചിരി ക്ലബ്ബിന്റെ രണ്ടാംഘട്ട സംഭാര വിതരണം

കട്ടപ്പന: സമൂഹസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സംഭാര വിതരണം ആരംഭിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി വാർഡുകളിലേക്കുള്ള വിതരണം കട്ടപ്പന മുനിസിപ്പാലിറ്റി മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ ഉദ്ഘാടനം നിർവഹിച്ചു.

“നമുക്ക് മറ്റൊരാളുടെ ജീവിതത്തിൽ ഒരു ചെറിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെങ്കിൽ, അത് നമ്മൾക്ക് തന്നെ ഏറ്റവും വലിയ സന്തോഷവും സമാധാനവും നൽകും” എന്ന് സണ്ണി സ്റ്റോറിൽ അഭിപ്രായപ്പെട്ടു.

മർച്ചന്റ് യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണവും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. ചടങ്ങിൽ കട്ടപ്പനയിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു.

സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി കുളക്കാട്ടുവേലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിപിൻ വിജയൻ, ടിജിൻ ടോം, മനോജ് പി.ജി., ജെ.സി.ഐ ട്രഷറർ അമൽ ജോളി, സിബി കുരുവിക്കൊമ്പിൽ, മനോജ് ജോസഫ്, ദേവസ്യ പി.എ., ബിബിൻ വിശ്വനാഥൻ, സുബിൻ തോമസ്, ഷിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാകുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.