പ്ലസ് ടു വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു
അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദസഞ്ചാരത്തിനിടെ യുവാവ് പെരിയാറ്റിൽ മുങ്ങി മരിച്ചു. തൂക്കുപാലത്തിനടുത്തുള്ള ചന്തക്കയത്തിൽ ഇന്ന് ഉണ്ടായ അപകടത്തിൽ നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിൻ (17) ആണ് മരിച്ചത്.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ സുഹൃത്തുക്കളായ ആറുപേരുമായി വിനോദസഞ്ചാരത്തിനെത്തിയ റോജിൻ, ഫോട്ടോ എടുക്കുന്നതിനായി പെരിയാറ്റിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ആഴം മനസ്സിലാക്കാതെ വെള്ളത്തിലിറങ്ങിയതോടെ റോജിൻ മുങ്ങിപ്പോയി.
സുഹൃത്തുകൾ രക്ഷിക്കാൻ ശ്രമിച്ച് വെള്ളത്തിനിടയിലെ ഒരു പാറയിൽ പിടിച്ചിരുത്തിയെങ്കിലും പിന്നീട് വീണ്ടും വെള്ളത്തിലേക്ക് വീണതോടെ ദുരന്തം സംഭവിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.


