പാരാവെറ്റ് നിയമനം; അഭിമുഖം മെയ് 15ന്

പാരാവെറ്റ് നിയമനം; അഭിമുഖം മെയ് 15ന്

മൃഗസംരക്ഷണ വകുപ്പിന്റെ ദേവികുളം ബ്ലോക്കുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റിനെ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക്/ഡയറി/പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്–ഫാർമസി–നഴ്സിംഗ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നേടിയവർക്കാണ് മുൻഗണന.

Slide 1
Slide 2
Slide 3
Slide 4

ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക്/ഡയറി/പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായവരെയും, വി.എച്ച്.എസ്.ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ค്യു.എഫ്) അടിസ്ഥാനമായി ഡയറി ഫാർമർ എന്റർപ്രണർ (ഡി.എഫ്.ഇ) അല്ലെങ്കിൽ സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (എസ്.പി.എഫ്) കോഴ്‌സുകളിൽ ഏതെങ്കിലും വിജയകരമായി പൂർത്തിയാക്കിയവരെയും പരിഗണിക്കും.

Slide 1
Slide 2
Slide 3
Slide 4

അപേക്ഷകർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി മെയ് 15 രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.