ഗർഭാശയ ഗള ക്യാൻസറിനെതിരെ ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ

ഗർഭാശയ ഗള ക്യാൻസറിനെതിരെ ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ

ഗർഭാശയ ഗള ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മെയ് 30 വരെ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 14 വയസ് പൂർത്തിയായതും 15 വയസും 3 മാസവും പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും എച്ച്.പി.വി വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി നൽകുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

സ്വകാര്യ ആശുപത്രികളിൽ ഏകദേശം 4000 രൂപ വിലവരുന്ന വാക്സിനാണ് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി ലഭ്യമാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

വാക്സിൻ സ്വീകരിക്കേണ്ടവർ ആധാർ കാർഡുമായി സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിനേഷൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി U-WIN പോർട്ടൽ⁠� ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ സമീപിക്കണം.

Slide 1
Slide 2
Slide 3
Slide 4