ഇടുക്കി വെണ്മണിയിൽ വാഹനാപകടം : ഒരാൾ മരണപ്പെട്ടു
ഇടുക്കി : വെണ്മണിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്മണി–വണ്ണപ്പുറം റോഡിൽ വാഗണാർ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.
അപകടത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനാണ് മരിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


