കാർട്ടൂൺ മത്സരം; രചനകൾ ക്ഷണിക്കുന്നു
കേരള കാർട്ടൂൺ അക്കാദമിയും ആൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവത്കരണ കാർട്ടൂൺ മത്സരത്തിലേക്ക് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി രചനകൾ ക്ഷണിച്ചു.
അപകടമില്ലാത്ത പുതിയ അധ്യയന വർഷം എന്ന ആശയം മുൻനിർത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2026 ജൂൺ 30 വരെ മത്സരാർത്ഥികൾക്ക് രചനകൾ സമർപ്പിക്കാം. 2026 ജൂലൈ 5-ന് ഫലം പ്രഖ്യാപിക്കും.
17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 18 മുതൽ 25 വയസ് വരെയുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. ഒരാൾക്ക് പരമാവധി അഞ്ച് രചനകൾ വരെ അയയ്ക്കാം.
ഇരു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 7,500 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും, മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും നൽകും. കൂടാതെ പത്ത് പേർക്ക് പ്രോത്സാഹന സമ്മാനമായി പ്രശസ്തിപത്രവും സമ്മാന പുസ്തകവും നൽകും.
രചനകൾ ഇ-മെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്. ഇ-മെയിലിനൊപ്പം മത്സരാർത്ഥിയുടെ പേര്, വയസ്, വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, വയസ് തെളിയിക്കുന്ന രേഖ എന്നിവ നിർബന്ധമായും ചേർക്കണം.
രചനകൾ അയയ്ക്കേണ്ട ഇ-മെയിൽ: cartooncontest2026@gmail.com
കൂടുതൽ വിവരങ്ങൾക്ക്:
മധൂസ്, കോ-ഓർഡിനേറ്റർ, കാർട്ടൂൺ മത്സരം 2026 , 📞 9446587968.



