മുഖംമൂടി ധരിച്ച് പട്ടാപ്പകൽ മോഷണശ്രമം; വീട്ടുകാരെ കണ്ടതോടെ പ്രതി രക്ഷപ്പെട്ടു

മുഖംമൂടി ധരിച്ച് പട്ടാപ്പകൽ മോഷണശ്രമം; വീട്ടുകാരെ കണ്ടതോടെ പ്രതി രക്ഷപ്പെട്ടു

ചക്കുപള്ളം/അണക്കര: മുഖംമൂടി ധരിച്ചെത്തിയ ഒരാൾ പട്ടാപ്പകൽ വീട്ടിൽ മോഷണശ്രമം നടത്തിയ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. വീട്ടിലെ സിസിടിവി ക്യാമറ തുണികൊണ്ട് മറച്ച ശേഷമായിരുന്നു മോഷണശ്രമം.

അണക്കര ഐ.എം.എസ് കോളനിക്ക് സമീപമുള്ള കൊച്ചു പുത്തൻപറമ്പിൽ സിസിലി ജോയിയുടെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മോഷണശ്രമം.

വീട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷ്ടാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണത്തിനായി എത്തിയയാൾ മുഖംമൂടി ധരിച്ചിരുന്നുവെന്നാണ് വിവരം.

സംഭവത്തെ തുടർന്ന് വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകി. പോലീസെത്തി സ്ഥലത്തെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.