എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിക്ടറി ഡേ 2026 സംഘടിപ്പിച്ചു
മാർച്ചിൽ നടന്ന പബ്ലിക് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ച് എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിക്ടറി ഡേ 2026 സംഘടിപ്പിച്ചു.
മാനേജ്‌മെന്റ് പ്രതിനിധി ബിജു മാധവൻ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡിവൈ.എസ്.പി പി.എസ്. ഷിജു വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പി.ആർ. കാശിനാഥനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ഓരോ ക്ലാസിലും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം സ്‌കൂളിൽ നിന്ന് വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും മെഡലുകൾ നൽകി അനുമോദിച്ചു.
മാർച്ചിൽ നടന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സ്‌കൂൾ 99 ശതമാനം വിജയം നേടി. വിജയശതമാനത്തിൽ ഈ വർഷം സ്‌കൂൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. എസ്.എൻ.ഡി.പി കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനം നേടാനും സ്‌കൂളിന് സാധിച്ചു.
വിജയാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കേക്ക് മുറിക്കുകയും പായസം വിതരണം ചെയ്യുകയും ചെയ്തു.
ചടങ്ങിൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം.എസ്. അജി, പി.ടി.എ പ്രസിഡന്റ് എസ്. കിഷോർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്. ശോഭ, ഹെഡ്മിസ്ട്രസ് രേഖ രാജപ്പൻ, സ്റ്റാഫ് സെക്രട്ടറി എം.എം. രമ്യമോൾ, അധ്യാപകരായ എം. സന്തോഷ് പ്രഭ, എം. ഷീബ എന്നിവർ സംസാരിച്ചു.



