വിവിധ ആവശ്യങ്ങളുമായി എൻ.ജി.ഒ അസോസിയേഷന്റെ അവകാശ സംരക്ഷണ സദസ്സ്
തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
ജീവനക്കാർക്ക് ഗുണകരമായ രീതിയിൽ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ്പ് രണ്ടാംഘട്ടം ജീവനക്കാർക്ക് പ്രയോജനപ്രദമായി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ആശങ്കകൾ സമയബന്ധിതമായി പരിഹരിക്കുക, പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ഭവനവായ്പാ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.
ബ്രാഞ്ച് പ്രസിഡന്റ് ദിലീപ് കെ.വി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ് ഷെമീർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ കെ. എബ്രഹാം, പി.ആർ. ഗിരീഷ്, ജോസ് ജേക്കബ്, കെ.ജി.ഒ.യു ഭാരവാഹികൾ, ബ്രാഞ്ച് ഭാരവാഹികളായ ബിനിൽ എം.ഡി, ബിജു പി, ബുഷിറ റ്റി.ഇ എന്നിവർ പ്രസംഗിച്ചു.



