അയ്യൻകാളി മെമ്മോറിയൽ സ്‌കോളർഷിപ്പിന് ജൂലൈ 15 വരെ അപേക്ഷിക്കാം
കോട്ടയം: അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിന്റെ ഭാഗമായി നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി.
2026–2027 അധ്യയനവർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാലാം ക്ലാസിലും ഏഴാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയവരായിരിക്കണം.
അഞ്ചാം ക്ലാസ് വിദ്യാർഥികൾ നാലാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും, എട്ടാം ക്ലാസ് വിദ്യാർഥികൾ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷാ ഫോമുകൾ കോർപറേഷൻ, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക്:📞 ഫോൺ: 0481-2562503



