സ്റ്റാറ്റിസ്റ്റിക്ക 2026: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിൽ സംഘടിപ്പിച്ചു

സ്റ്റാറ്റിസ്റ്റിക്ക 2026: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിൽ സംഘടിപ്പിച്ചു

ചങ്ങനാശേരി: ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ) തിരുവനന്തപുരം റീജണൽ ഓഫീസ്, കോട്ടയം സബ് റീജണൽ ഓഫീസ്, സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ചങ്ങനാശേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 20-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷമായ സ്റ്റാറ്റിസ്റ്റിക്ക 2026 സംഘടിപ്പിച്ചു.

ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എഫ്‌ഒഡി) തിരുവനന്തപുരം റീജണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിബീഷ് ഇ.എം. ഐഎസ്‌എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റ് ബർക്ക്മാൻസ് കോളജ് ഡീൻ ഓഫ് സയൻസസ് പ്രഫ. ഡോ. ടോംലാൽ ഇ. അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. ലിഷാമോൾ ടോമി മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി, ഇക്കണോമെട്രിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 15 റഫറൻസ് ഗ്രന്ഥങ്ങൾ സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ലൈബ്രറിയിലേക്ക് കൈമാറി.

കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ഉല്ലാസ് തോമസ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എഫ്‌ഒഡി) കോട്ടയം സബ് റീജണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ തൂലിക ഗാർഗ് ഐഎസ്‌എസ്, എം.സി. സജിത് ഐഎസ്‌എസ്, ബിജോ ജോസഫ്, അപർണ എൻ., അനുശ്രീ ഗോപാലൻ, ആമ്പൽ സന്തോഷ് എന്നിവർ സംസാരിച്ചു.

വിദ്യാർഥികൾക്കായി ഫ്ലാഷ് മോബ്, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു.