ഈരാറ്റുപേട്ടയിൽ ശക്തമായ മഴ; കോസ്‌വേ പാലങ്ങൾ മുങ്ങി, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം
കോട്ടയം: ജില്ലയിൽ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് പുലർച്ചെ 2 മണിയോടെ ഈരാറ്റുപേട്ടയിലെ കോസ്‌വേ പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂപപ്പെട്ടു.
നിലയ്ക്കൽ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്
നടക്കൽ, മുരിക്കോലി മേഖലകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി നടക്കൽ ഫീഡറിലെ വൈദ്യുതി വിതരണം കെഎസ്ഇബി താൽക്കാലികമായി നിർത്തിവച്ചു. വാഗമൺ മേഖലയിലും കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്.നിലവിൽ വാഗമൺ ഈരാറ്റുപേട്ട റോഡ് ബ്ലോക്ക് ആണ്.
കനത്തമഴയിൽ മരവും മണ്ണും കടപുഴകി റോഡിൽ പതിച്ചതായി അറിയുന്നു.അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അനാവശ്യ യാത്ര ഒഴിവാക്കി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.





