മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യ ചികിത്സയുമായി മാർ സ്ലീവാ മെഡിസിറ്റി

മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യ ചികിത്സയുമായി മാർ സ്ലീവാ മെഡിസിറ്റി

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗജന്യ ആരോഗ്യസേവനം ആരംഭിച്ചു.

അയർക്കുന്നം പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മെഡിസിറ്റി സംഘം ക്യാമ്പിലുള്ളവരുടെ ആരോഗ്യനില പരിശോധിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

Slide 1
Slide 2
Slide 3
Slide 4

ആവശ്യമായവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. വരും ദിവസങ്ങളിലും കോട്ടയം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യപരിശോധനയും ചികിത്സാ സേവനങ്ങളും തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.