റബർബോർഡ് ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..
കോട്ടയം ബ്യൂറോ. അജീഷ് മാട്ടയ്ക്കൻ.
കോട്ടയം: പാമ്പാടി വെള്ളൂർ കാട്ടാംകുന്നു ചന്ദ്രഗിരിയിൽ സേതു ബി പണിക്കരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.52വയസയിരുന്നു,റബ്ബർ ബോർഡ് ജീവനക്കാരനായിരുന്നു.ബന്ധു വീട്ടിൽ പോയിരുന്ന സേതുവിന്റെ അമ്മ രണ്ടു ദിവസമായി ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ മകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിന് ദിവസങ്ങൾ പാഴക്കമുണ്ടെന്നു കരുതുന്നു. ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.പാമ്പാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.മക്കൾ ബാംഗ്ലൂരിൽ പഠിക്കുകയാണ്.




