വാഹന രൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം; വേഗപരിധി നിശ്ചയിക്കാൻ മാത്രം അനുമതി

എറണാകുളം ബ്യൂറോ

വാഹന രൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം; വേഗപരിധി നിശ്ചയിക്കാൻ മാത്രം അനുമതി

ന്യൂഡൽഹി: വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതിൽ മാനദണ്ഡങ്ങളോ സവിശേഷതകളോ (സ്പെസിഫിക്കേഷൻ) രൂപവത്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് യാതൊരു അധികാരവുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പൊതുസുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരം മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളതെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു.

​രാജ്യസഭയിൽ സി.പി.ഐ.എം. അംഗം ഡോ. വി. ശിവദാസൻ എം.പി.യുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

​1988-ലെ മോട്ടോർ വാഹന നിയമത്തിലെ 52 (1) വകുപ്പുപ്രകാരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള (RC Book) വിവരങ്ങളിൽ വ്യത്യാസം വരുത്തുന്ന രീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്താൻ അനുവാദമില്ല. അനുവദനീയമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും കേന്ദ്ര മോട്ടോർ വാഹന നിയമത്തിനും വിധേയമായിരിക്കണം. ഇത് സംബന്ധിച്ച് സ്വന്ത നിലയിൽ നയരൂപവത്കരണത്തിനോ മാർഗനിർദേശങ്ങൾ മാറ്റുന്നതിനോ സംസ്ഥാനങ്ങൾക്ക് അധികാരമില്ല.

​വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന തരത്തിൽ തെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫ്. നൽകിയ രാഷ്ട്രീയ വാഗ്ദാനത്തിന് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ മറുപടിയെന്ന് ഡോ. വി. ശിവദാസൻ എം.പി. പ്രതികരിച്ചു.

Slide 1
Slide 2
Slide 3
Slide 4