ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 10 വിദ്യാർഥികൾക്ക് പരിക്ക്
ചാലക്കുടി: തൃശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആളൂർ സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ 10 വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.





