മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറി. 23-കാരിക്ക് ദാരുണാന്ത്യം
കോട്ടയം: മണർകാടിന് സമീപം മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ശ്രീദേവിയുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയർക്കുന്നത്ത് നിന്ന് മണർകാട് കവലയിലേക്ക് വരികയായിരുന്ന ബൈക്ക്, കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ശ്രീദേവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മണർകാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.





