ഓണപ്പരീക്ഷ മാറ്റില്ല; ഓഗസ്റ്റ് 13ന് തന്നെ ആരംഭിക്കും

ഓണപ്പരീക്ഷ മാറ്റില്ല; ഓഗസ്റ്റ് 13ന് തന്നെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ലെന്ന് ഗുണനിലവാര മേൽനോട്ട സമിതി യോഗം തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 13ന് പരീക്ഷകൾ ആരംഭിക്കും.

പരീക്ഷാ ടൈംടേബിളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 8, 9 ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കുന്നതിനായി സമയക്രമം പുനഃക്രമീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഓഗസ്റ്റ് 13ന് ആരംഭിക്കുന്ന പരീക്ഷകൾ ഓഗസ്റ്റ് 20ഓടെ പൂർത്തിയാകും. തുടർന്ന് ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്തും. ആഘോഷങ്ങൾക്ക് ശേഷം അന്നുതന്നെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും.

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പല സ്കൂളുകളിലും പാഠഭാഗങ്ങൾ പൂർണമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പരീക്ഷ മാറ്റിവച്ചാൽ രണ്ടാം പാദത്തിലെ അധ്യയനത്തെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നിശ്ചിത തീയതിയിൽ തന്നെ നടത്താൻ തീരുമാനിച്ചത്.

Slide 1
Slide 2
Slide 3
Slide 4