കോട്ടയം നഗരത്തിൽ എം.ഡി.എം.എ വേട്ട; 8 ഗ്രാം പിടികൂടി
കോട്ടയം: നഗരത്തിൽ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ തട്ടുകടയുടെ അരികിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ നിന്നാണ് 8 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.
മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ കാവുംകൽ അമറുദ്ധീൻ, മുഹമ്മദ് നിസാർ, നിസാർ വി. സുലൈമാൻ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.





