കോട്ടയം പാമ്പാടിയിൽ ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക്കായി 1984 ൽ സ്ഥാപിച്ച സ്തൂപം തകർന്നു.
കോട്ടയം ബ്യൂറോ :-
കോട്ടയം:ഇന്ദിരഗാന്ധിയുടെ ഓർമ്മയ്ക്കായി പാമ്പാടി ടൗണിൽ പോലീസ് സ്റ്റേഷന് മുൻപിലായി കെ കെ റോഡിനു നടുവിൽ സ്ഥാപിച്ചിരുന്ന സ്തൂപം കാറിടിച്ചു തകർന്നു.ഇന്ദിരഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിലാണ് സ്ഥൂപം സ്ഥാപിക്കപ്പെട്ടത്.അയർക്കുന്നം സ്വദേശി ജോസഫ് എന്ന ആളുടെ ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് സ്തൂപം ഇടിച്ചു തകർത്തത്. എത്രയും വേഗം സ്തൂപം പുനസ്ഥാപിക്കണം എന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപെടുമ്പോൾ കെ കെ റോഡിൽ ഗതാഗത തടസമുണ്ടാക്കുന്ന സ്തൂപം അവിടെ പുനസ്ഥാപിക്കരുത് എന്ന അഭിപ്രായപെടുന്നവരും ഉണ്ട്. ദേശീയ പാതാ അതോറിറ്റി അധികാരികളും, കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി.




