പുറ്റടി ഹോളി ക്രോസ് കോളേജിൽ ‘കണക്ട് കരിയർ ടു ക്യാമ്പസ്’ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു
പുറ്റടി: ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ഫൈനൽ ഇയർ വിദ്യാർഥികൾക്കായി ‘കണക്ട് കരിയർ ടു ക്യാമ്പസ്’ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.ഇടുക്കി ജില്ലാ TCE പ്രതിനിധി ആൽബർട്ട് സെബാസ്റ്റ്യൻ ക്ലാസുകൾ നയിച്ചു.
വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ചുള്ള അവബോധം നൽകുക, വ്യവസായ മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്തുക, ആവശ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിന് മാർഗനിർദേശം നൽകുക, പ്ലേസ്‌മെന്റ് അവസരങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കരിയർ ബോധവത്കരണം, വ്യവസായ മേഖലയിലെ പുതിയ സാധ്യതകൾ, സ്കിൽ ഡെവലപ്‌മെന്റ്, പ്ലേസ്‌മെന്റ് സാധ്യതകൾ തുടങ്ങിയ വിഷയങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തി.കോളേജ് കരിയർ ആൻഡ് പ്ലേസ്മെൻ്റ് സെൽ കോർഡിനേറ്റർ ജിനിമോൾ മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി.





