അമ്മയുടെ താലിമാല പൊട്ടിച്ച് പണയംവെച്ചു; മകനും സുഹൃത്തും പിടിയിൽ

അമ്മയുടെ താലിമാല പൊട്ടിച്ച് പണയംവെച്ചു; മകനും സുഹൃത്തും പിടിയിൽ

കോട്ടയം കാളകെട്ടിയിൽ മദ്യപിക്കാനും കടംവീട്ടാനും അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത് പണയംവച്ച കേസിൽ മകനും സുഹൃത്തും അറസ്റ്റിൽ. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. വീടിനുള്ളിൽവച്ച് ടോജൻ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്തായ അൽത്താഫിന്റെ സഹായത്തോടെ മാല ഈരാറ്റുപേട്ടയിലെ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചു.

Slide 1
Slide 2
Slide 3
Slide 4

മാല പണയംവച്ച് ലഭിച്ച പണം ഉപയോഗിച്ച് ടോജൻ പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടങ്ങൾ വീട്ടുകയും ചെയ്തു. ശേഷിച്ച തുക മദ്യപിച്ച് ചെലവഴിച്ചതായും പൊലീസ് പറയുന്നു.

ടോജൻ മുമ്പും വീട്ടിൽനിന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Slide 1
Slide 2
Slide 3
Slide 4