ഫയൽ നീക്കാൻ 5000 രൂപ കൈക്കൂലി; വൈക്കം അസിസ്റ്റന്റ് ലേബർ ഓഫിസർ വിജിലൻസ് പിടിയിൽ
വൈക്കം: ഫയൽ നീക്കുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫിസർ ബിനീഷ് കുമാറിനെ വിജിലൻസ് സംഘം പിടികൂടി.
വിജിലൻസ് എസ്.പി. ആർ. ബിനുവിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ബിനീഷ് കുമാറിനെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.





