ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു.ജി/പി.ജി. അഡ്മിഷൻ
“എല്ലാവർക്കും ബിരുദം” എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ വർഷത്തെ യു.ജി/പി.ജി. പ്രവേശന നടപടികൾ ആരംഭിച്ചു. സെപ്തംബർ 10 വരെ www.sgou.ac.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഫീസ് അടയ്ക്കാം.
നിലവിൽ കട്ടപ്പന ഗവൺമെൻ്റ് കോളേജ് ആണ് സെൻ്റർ.ഒപ്പം ഹോളി ക്രോസ് കോളേജിൽ കോളേജിൽ പുതിയ സെൻ്റർ അനുവദിക്കുന്നതിനായുള്ള നടപടികൾ നടന്നു വരുന്നു
29 യു.ജി/പി.ജി. പ്രോഗ്രാമുകൾക്കും മൂന്ന് സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സർട്ടിഫിക്കറ്റ് ഇൻ അപ്ലൈഡ് മെഷീൻ ലേർണിങ്, കമ്മ്യൂണിക്കേഷൻ സ്‌കിൽസ് & ഫൗണ്ടേഷൻ കോഴ്സ് ഫോർ IELTS, OET എന്നിവയാണ് സർട്ടിഫിക്കറ്റ് കോഴ്സുകൾ. തൊടുപുഴയിലും പഠനകേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നതായി വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് അറിയിച്ചു.
30 ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം, സ്‌ക്രീൻ വാല്യൂഷൻ, ഓപ്പൺ ബുക്ക് പരീക്ഷാരീതി തുടങ്ങിയ സൗകര്യങ്ങൾ സർവ്വകലാശാലയിൽ നിലവിലുണ്ട്. വിദ്യാർത്ഥിയുടെ സൗകര്യപ്രകാരമുള്ള എക്സാം ഓൺ ഡിമാൻഡ് സംവിധാനം ഉടൻ ആരംഭിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ റെനി സെബാസ്റ്റ്യൻ, പി. ഹരിദാസ്, റീജിയണൽ ഡയറക്ടർ ടോജോ മോൻ മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





