ഗൂഗിൾ മാപ്പ് ചതിച്ചു.വഴിയിൽ കുടുങ്ങി ലോറി

ഗൂഗിൾ മാപ്പ് ചതിച്ചു.വഴിയിൽ കുടുങ്ങി ലോറി

വണ്ണപ്പുറം - വെണ്മണി വഴി ഗൂഗിള്‍ മാപ്പ്‌ നോക്കിയുള്ള വലിയ വാഹനങ്ങളുടെ യാത്ര അപകടസാധ്യത വര്‍ധിപ്പിക്കുന്നു

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞദിവസവും ലോഡുമായി വന്ന ലോറി ഈ വഴി കുടുങ്ങിയിരുന്നു. 

ഏറെനേരം ഡ്രൈവര്‍ ശ്രമം നടത്തിയെങ്കിലും അപകടം ഒഴിവാക്കാൻ സാധിച്ചില്ല. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വൈദ്യുതി തൂണില്‍ ഇടിച്ച്‌ തനിയെ നില്‍ക്കുകയായിരുന്നു.

ഇത്തരം വളവുകളില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്ബോഴും അധികാരികള്‍ കണ്ണടക്കുന്നുവെന്നാണ്‌ പ്രദേശവാസികള്‍ ആരോപിക്കുന്നത്.