കെട്ടിട നിർമാണത്തിന് മണ്ണെടുക്കുന്നതിനിടെ അപകടം : അപകടത്തിൽ രണ്ടു പേർ മരിച്ചു
സംഭവം മൂന്നാർ ചിത്തിരപുരത്ത്
ഇടുക്കി : മൂന്നാർ ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു.
മണ്ണെടുക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞു മണ്ണിനടിയിൽ പെടുകയായിരുന്നു .
ആനച്ചാല്‍, ബൈസണ്‍വാലി സ്വദേശികള്‍ ആണ് അപകടത്തില്‍ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
മരിച്ചയാളുകളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.





