വയോജനങ്ങൾക്ക് കമ്പിളി പുതപ്പ് വിതരണം നടത്തി ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
ഇരട്ടയാർ : ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമസഭ വഴി വയോജനങ്ങൾക്കായി കമ്പിളിപ്പുതപ്പ് വിതരണം നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ നിർവഹിച്ചു.
ജിൻസൺ വർക്കി,വൈസ് പ്രസിഡന്റ് രജനി സജി, ICDS സൂപ്പർവൈസർ ലിസി, വുമൺ ഫെസിലിറ്റേറ്റർ അനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒരു വാർഡിൽ 45 വയോജനങ്ങൾക്ക് വീതമാണ് കമ്പിളിപ്പുതപ്പ് വിതരണം ചെയ്യുന്നത്





