ഏറ്റുമാനൂരിൽ 108 ആംബുലൻസ് അപകടം: കട്ടപ്പന സ്വദേശിയായ നഴ്‌സിന് ദാരുണാന്ത്യം

ഏറ്റുമാനൂരിൽ 108 ആംബുലൻസ് അപകടം: കട്ടപ്പന സ്വദേശിയായ നഴ്‌സിന് ദാരുണാന്ത്യം

കോട്ടയം ∙ ഏറ്റുമാനൂർ പുന്നത്തുറയിൽ നടന്ന അപകടത്തിൽ 108 ആംബുലൻസിലെ നഴ്‌സ് ദാരുണമായി മരിച്ചു. കട്ടപ്പന സ്വദേശിയായ മെയിൽ നഴ്‌സ് ജിതിൻ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഇടുക്കി കാഞ്ചിയാറിൽ നിന്നും രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് എത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെന്നി മാറി എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തിൽ ആംബുലൻസ് ഡ്രൈവറും, നെടുങ്കണ്ടം സ്വദേശിനികളായ ഷിനി, തങ്കമ്മ എന്നിവർക്കും പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ആംബുലൻസിന്റെ മുൻവശം പൂർണമായും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു.

Slide 1
Slide 2
Slide 3
Slide 4

നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ മൂന്നു വാഹനങ്ങളിലാക്കി ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

അപകടത്തെ തുടർന്ന് ഏറ്റുമാനൂർ – പാലാ റോഡിൽ ഗതാഗത തടസ്സം നേരിടേണ്ടി വന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4