ഇടുക്കി റവന്യൂ ജില്ലാ ബോക്സിങ് മത്സരം : പരാതികളേറെ
ഇടുക്കി : എൻ ആർ സിറ്റിയിൽ നടക്കുന്ന ഇടുക്കി റവന്യൂജില്ലാ ബോക്സിങ് മത്സരത്തിൽ പരാതികളുടെ പ്രവാഹം. മത്സരാർത്ഥികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കായികതാരങ്ങളും രക്ഷകർത്താക്കളും ചൂണ്ടിക്കാണിക്കുന്നു.
മതിയായ മെഡിക്കൽ സപ്പോർട്ടോ, ആംബുലൻസ് ഫെസിലിറ്റിയോ, ബോക്സിങ് മത്സരങ്ങളിൽ പരിക്കേൽക്കുന്നവർക്ക് വയ്ക്കാനുള്ള ഐസ് ബാഗുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോ മത്സര സ്ഥലത്ത് ഒരുക്കിയിട്ടില്ല എന്ന് പരാതിയിൽ പറയുന്നു.
ആവശ്യത്തിന് ഉള്ള മെഡിക്കൽ ടീം പോലും മത്സര സ്ഥലത്ത് ഇല്ല എന്നുമുള്ള പരാതിയും ഉയർന്നിട്ടുണ്ട്. അപകട സാധ്യത കൂടുതലുള്ള മത്സരത്തിൽ രണ്ടോ മൂന്നോ നഴ്സുമാരുടെ സേവനം മാത്രമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
രാവിലെ എട്ടര മുതൽ മത്സരാർത്ഥികളും മാതാപിതാക്കളും എത്തിയെങ്കിലും മത്സരം ആരംഭിച്ചതും ഏറെ വൈകിയാണ്.സംസ്ഥാന മത്സരങ്ങൾക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നത് ഇവിടെ നടക്കുന്ന മത്സര ഫലത്തിന്റെ അടിസ്ഥാനത്തിലാണ്.





