ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം

ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗാന്ധിജയന്തിയോടനുബന്ധിച്ച് 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും.

ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവരെയാണ് സംസ്ഥാനതല മത്സരങ്ങൾക്ക് പരിഗണിക്കുന്നത്.ഇതിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബര്‍ 29 ന് 11 മണി മുതല്‍ തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളില്‍ വെച്ച് നടക്കും.

Slide 1
Slide 2
Slide 3
Slide 4

ഹൈസ്‌കൂളില്‍ നിന്നും ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നുമായി രണ്ടുപേരടങ്ങുന്ന ഓരോ ടീമുകള്‍ക്ക് വീതം പങ്കെടുക്കാം. ക്യാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ജില്ലാതല വിജയികള്‍ക്കും ലഭിക്കും. സ്‌കൂള്‍ അധികാരികളുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25ന് 5 മണി വരെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222344, 9605372550

Slide 1
Slide 2
Slide 3
Slide 4