ഇടുക്കി, കട്ടപ്പന ബ്ലോക്ക് ലെവൽ സ്പോർട്സ് 2025 പുളിയൻമല ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെടുന്നു
കട്ടപ്പന. ഗവൺമെന്റ് ഓഫ് ഇന്ത്യ .മിനിസ്ട്രി ഓഫ് യൂത്ത് & സ്പോർട്സ് ഡിപ്പാർട്ട്മെൻ്റ് മേരാ യുവഭാരത് ഇടുക്കി, കിസാൻ സർവീസ് സൊസൈറ്റി യൂത്ത് വിങ്ങ് വണ്ടൻമേട് എന്നിവയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ,ഇടുക്കി ബ്ലോക്ക് ലെവൽ സ്പോർട്സ് മീറ്റ് ഒക്ടോബർ 1, 2 തീയതികളിൽ പുളിയന്മല ക്രൈസ്റ്റ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.
“സ്വസ്ഥ് രാഷ്ട്ര – സമൃദ്ധ് രാഷ്ട്ര” എന്ന തീമിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കായികമേള, ഇന്ത്യൻ സ്പോർട്സ് അതോറിറ്റിയുടെ (SAI) “കം ആൻഡ് പ്ലേ” പദ്ധതിയുമായി ഏകീകരിക്കപ്പെടുന്നു.
ബ്ലോക്ക്, ജില്ലാ തല മത്സരങ്ങളിൽ വിജയിക്കുന്ന മികച്ച കഴിവും, പ്രതിഭയും തെളിയിക്കുന്ന യുവജനങ്ങളെ കേന്ദ്ര ഗവൺമെന്റ് കം ആൻഡ് പ്ലേ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി നിർദ്ദേശം നൽകുകയും ചെയ്യും.
ഈ പദ്ധതി വഴി സ്പോർട്സ് താരങ്ങൾക്ക് എസ്.എ.ഐ. സ്റ്റേഡിയങ്ങൾ, ആധുനിക സൗകര്യങ്ങൾ, തെരഞ്ഞെടുത്ത കായിക ഇനങ്ങളിലെ വിദഗ്ധ പരിശീലനം ലഭ്യമാകുന്നതോടൊപ്പം, ഭാവിയിൽ ദേശീയതലത്തിലേക്കും പ്രൊഫഷണൽ കായിക രംഗത്തേക്കും ഉയർന്നുവരുവാനും അവസരങ്ങൾ ഉണ്ടാകും.
യുവജനങ്ങൾക്കായി ഫുട്ബോൾ,വോളിബോൾ,ബോക്സിങ്,ബാഡ്മിൻ്റൺ, അത്‌ലറ്റിക് തുടങ്ങിയ നിരവധി മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്





