പച്ചടി ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു
ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി "ആയുർവേദം മാനവരാശിക്കും ഭൂമിക്കും" എന്ന പേരിൽ പച്ചടി ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആയുർവേദ ഔഷധചെടികളുടെ പരിചയപ്പെടുത്തൽ, വിദ്യാർത്ഥികളെ ടീമുകളാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം, യോഗ പരിശീലനം, ബോധവത്കരണ ക്ലാസ് എന്നിവയാണ് ദിനാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കിയത്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ചാറൽമേട്ടിലെ ഡോ. വി.എസ്. നീന, ഡോ. ജോസ്മി, പി.എം. അനീഷ്, ഡിനിമോൾ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു സ്വാഗതവും അധ്യാപിക ശ്രീജ വിജയൻ നന്ദിയും അറിയിച്ചു.





