ശിശുദിന സന്ദേശമായി മുടി മുറിച്ചു നൽകി കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിദ്യാർഥിനികളും, അമ്മമാരും

ശിശുദിന സന്ദേശമായി മുടി മുറിച്ചു നൽകി  കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിദ്യാർഥിനികളും, അമ്മമാരും

ക്യാൻസർ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിന് ആവശ്യമായ, മുടി മുറിച്ചു നൽകി സമൂഹത്തിന് നന്മയുടെ സന്ദേശം നൽകി കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥിനികളും അമ്മമാരും. 

Slide 1
Slide 2
Slide 3
Slide 4

കേശദാന പരിപാടികളുടെ ഉദ്ഘാടന കർമ്മം സ്കൂൾ മാനേജർ ഫാ.ജെയിംസ് വടക്കേ കണ്ടങ്കരിയിൽ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ നമിത അധ്യക്ഷത വഹിച്ചു.

ഇടുക്കി ജില്ല ശിശു സംരക്ഷണ ഓഫീസർ നിഷ വി ഐ ശിശുദിന സന്ദേശം നൽകി.  

കുട്ടികൾക്കായി ചാച്ചാജി മത്സരവും, ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചന മത്സരവും, ബാലാവകാശങ്ങളെ കുറിച്ചും, കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും, മധുരപരഹാരങ്ങളുടെ വിതരണവും, ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4