നെറ്റിത്തൊഴുവിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

നെറ്റിത്തൊഴുവിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

നെറ്റിത്തൊഴു: ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നെറ്റിത്തൊഴുവിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

Slide 1
Slide 2
Slide 3
Slide 4

പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി, ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ എന്നിവയുടെ സഹകരണത്തോടെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് (SDOF), ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് (OCYM) എന്നീ സംഘടനകളാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 9.30 മുതൽ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് വലിയപള്ളി പാരീഷ് ഹാളിലാണ് ക്യാമ്പ് നടക്കുക.

ഓർത്തോപീഡിക്, ന്യൂറോ സർജറി, റൂമറ്റോളജി, ഗ്യാസ്ട്രോ എൻറോളജി, ജനറൽ സർജറി, ന്യൂറോ മെഡിസിൻ, പീഡിയാട്രിക് ന്യൂറോളജി, കാർഡിയോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7902521746 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.