കിണര്‍ വൃത്തിയാക്കാനിറങ്ങി, പിന്നാലെ ദേഹാസ്വാസ്ഥ്യം;തൊഴിലാളിക്ക് ജീവൻ നഷ്ടമായി
ഇടുക്കി ആനച്ചാലിന് സമീപമുള്ള ചെങ്കുളത്ത് കിണർ വൃത്തിയാക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നിയാണ് മരിച്ചത്.
കിണറ്റിൽ ഇറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. ഇതോടെ അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വളരെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ബെന്നിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും നില ഗുരുതരമായിരുന്നു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





