മംഗളാദേവി : പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 7 പേർക്ക് ഇടിമിന്നലേറ്റു

പരിക്കേറ്റ ഇടുക്കി എ ആർ ക്യാമ്പ് ഉദ്യോഗസ്ഥൻ അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മംഗളാദേവി : പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 7 പേർക്ക് ഇടിമിന്നലേറ്റു

വേനൽ മഴയെ തുടർന്ന് മംഗളാദേവി ക്ഷേത്രപരിസരത്ത് ഉണ്ടായ ഇടിമിന്നലേറ്റ് 7 പേർക്ക് പരുക്ക്.പരിക്കേറ്റവരിൽ ഇടുക്കി എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും.

ഇടുക്കി എ ആർ ക്യാമ്പിലെ അൻസാർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.

പരിക്കേറ്റ മറ്റ് ആറു പേരെ കുമളി ഗവൺമെൻറ് ആശുപത്രിയിലും  പ്രവേശിപ്പിച്ചിട്ടുണ്ട്